ഊരകം: വിദ്യാരവം- 24 ഊരകം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഠിതാക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തപ്പെട്ട പഠനോത്സവ പരിപാടിയിൽ വിവിധ വിഷയങ്ങളിലായി 12ലധികം ശില്പശാലകളും പഞ്ചായത്ത് പരിധിയിൽപെട്ട സ്കൂളുകളിലെ പ്രതിഭകളായ വിദ്യാർത്ഥികൾക്ക്(LSS,USS,NMMS, സംസ്കൃതം സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്കും സംസ്ഥാന കലോത്സവത്തിൽ മികവ് കിട്ടിയ കുട്ടികൾക്കും) ഉപഹാരം നൽകുകയും 'എന്റെ വിദ്യാലയം' എന്ന പേരിൽ വിദ്യാലയ മികവ് പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും നടക്കുകയുണ്ടായി.
കൂടാതെ ഓരോ വിദ്യാലയങ്ങളിലെ മികച്ച കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധങ്ങളായ കലാ അവതരണ പരിപാടിയും നടക്കുകയുണ്ടായി.
അനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ അവാർഡ് വിതരണം നടത്തി. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. മൻസൂർ കോയ തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ ടി. പി. എം. ബഷീർ പങ്കെടുത്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ രമേശ്,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. ഹംസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. അഷ്റഫ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ, പഞ്ചായത്തിലെ മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ബഷീർ ചിത്രകൂടം, അദ്നാൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ജി. എൽ.പി.എസ് ഊരകം കീഴമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് നന്ദി പറഞ്ഞു.