കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന് കോട്ടക്കലിൽ തുടക്കം
കോട്ടക്കൽ: പാഠ്യപദ്ധതി പരിഷ്കരണം അധ്യാപകരോടും സംഘടനകളോടും ചർച്ച ചെയ്യേണ്ടതായിരുന്നെന്ന് പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രസ്താവിച്ചു. രാജാസ് സ്കൂളിൽ വെച്ച് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചർച്ച ചെയ്യാതെ പുസ്തകം പുറത്തിറക്കിയാൽ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അറിവ് വളർത്തുന്നതിൽ അധ്യാപകർക്കും സംഘടനകൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകരെ പരിഗണിക്കാതെ പുറത്തിറക്കിയ പാഠ്യപദ്ധതികൾ എന്നും വിവാദങ്ങൾ സൃഷ്ടിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് എൻ.പി മുഹമ്മദാലി പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഗസൽ വിരുന്നും അരങ്ങേറി.
സംസ്ഥാന പ്രസിഡൻ്റ് കെ എം അബ്ദുള്ള, സംസ്‌ഥാന ഭാരവാഹികളായ മജീദ് കാടേങ്ങൽ, പി.കെ.എം ഷഹീദ്, വി.എ ഗഫൂർ, ഫസൽ ഹഖ്,റഹീം കുണ്ടൂർ,കെ.ടി അമാനുള്ള, വി എ ഗഫൂർ,
എ.കെ സൈനുദ്ധീൻ,ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ട്രഷറർ കെ.എം ഹനീഫ,ഇസ്മയിൽ പൂതനാരി, പി.വി ഹുസൈൻ,സഫ്തറലി വാളൻ, ഇ പി.എ ലത്തീഫ്, കെ.പി ജലീൽ,
സി കെ അഹമ്മദ് കുട്ടി, എ വി ഇസ്ഹാഖ്, ജലീൽ വൈരങ്കോട്,സി അബ്ദുറഹ്മാൻ, മുനീർ ചൊക്ലി എന്നിവർ സംസാരിച്ചു.