വേങ്ങര: ഗ്രാമ പഞ്ചായത്തിൽ ക്ഷീരകർഷകർക്കുള്ള മരുന്ന് കിറ്റ് വിതരണം സംഘടിപ്പിച്ചു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ പി നിർവ്വഹിച്ചു.
വേങ്ങര മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പരിധിയിലെ നാൽപത്തി അഞ്ചോളം കർഷകർക്ക് മരുന്ന് കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപ്പെഴ്സൺ ഹസീന ബാനു, മറ്റു വാർഡ് കൗൺസിലർമാരായ ചോലക്കൻ റഫീഖ്, മടപ്പള്ളി അബ്ദുൾ മജീദ്, വേങ്ങര മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. സനൂദ് മുഹമ്മദ് എന്നിവർ സന്നിഹിതരായി.