കോട്ടയ്ക്കൽ: എയ്ഞ്ചൽസ് വനിതാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചർ നൽകി.
ക്ലബ്ബ് പ്രസിഡന്റ് കെ. കൃഷ്ണയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.സി. ആലീസ് എസ്.ഐ. കെ. വിമൽകുമാറിന് ഫർണിച്ചർ കൈമാറി.
ഐ.പി. സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വിത്ത് എസ്. കാരാണ്മയിൽ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളായ പത്മജ തിലകൻ, സീമവാസൻ, ടി.വി. റാബിയ, കെ. രാജശ്രീ, കെ കൃഷ്ണകുമാരി, കെ. ഉഷ, ടി.വി. മുംതാസ്, അഞ്ജന രവി, ടി. കെ. സുമ, എസ്.സി.പി.ഒമാരായ സൈദ് മുഹമ്മദ്, കെ. സജിത്ത്, വിശ്വനാഥൻ, ജിതേഷ് എന്നിവർ പങ്കെടുത്തു.