കോട്ടക്കൽ ഫാറൂഖ് കോളേജ് പാലിയേറ്റീവ് ഫണ്ട് നൽകി

പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പറപ്പൂർ ഫാറൂഖ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച തുക പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിന് കൈമാറി.

സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ.അബ്ദുൽ അസീസ്, മാനേജർ ടി.മൊയ്തീൻ കുട്ടി, SIP കോ ഓഡിനേറ്റർ കെ.പി സുഹൈൽ 'ഇഷാം, മുൻതസീർ, ഷാനിദ്, ഫർഹാന, ഫഹീം, ജാസിം റബീഹ് എന്നിവർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് നൽകി.

ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ മജീദ് മാസ്റ്റർ, എ.പി. മൊയ്തുട്ടി ഹാജി, എ.എ. അബ്ദുറഹ്മാൻ, സി.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}