പറപ്പൂർ: ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്തു പറമ്പിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക പിടിഎ പ്രസിഡന്റ് ഷെരീഫ് പൊട്ടിക്കല്ല്, എസ് എം സി ചെയർമാൻ കബീർ എ എ , ഹെഡ്മിസ്ട്രസ് ഷാഹിന ആർ എം എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ലീഡർ ഫാത്തിമ ഷിഫ കെ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഹബീബ് എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ മൊയ്തുട്ടി ഹാജി എ.പി, ഷാഹുൽ ഹമീദ് എം.കെ.എസ്.എം.സി. പിടിഎ ഭാരവാഹികൾ അധ്യാപകർ ക്ലാസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.