വേങ്ങര: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) വയോജന സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ കേരളത്തിലെ പഞ്ചായത്തുകളുടെ ലേണിംഗ് സെന്ററായി വേങ്ങര പഞ്ചായത്തിനെ തിരഞ്ഞെടുത്തരുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ പ്രസിഡന്റ് ജനപ്രതിനിധികളൾ ഉദ്യോഗസ്ഥർ വേങ്ങരയിൽ ജനുവരി 27,28 രണ്ട് ദിവസം പഠനത്തിന്റെ ഭാഗമായി
ക്യാമ്പ് ചെയ്യും.
അതിഥികളായി എത്തുന്നവർക്ക് വിവിധതരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഭാഗമായി പഞ്ചായത്ത് ഭരണസമിതി വിഷയം അജണ്ടയാക്കി പ്രത്യേകം യോഗം ചേർന്നു.