സമസ്ത നൂറാം വാർഷികം പതാക ദിനം ആചരിച്ചു

വലിയോറ: മനാട്ടിപ്പറമ്പ്
ജനുവരി 28 ന് ബംഗ്ളൂരു പാലസ് ഗ്രൗണ്ടിൽ ശംസുൽ ഉലമ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച്  മനാട്ടിപ്പറമ്പ് മഹല്ലിൽ പതാക ദിനം ആചരിച്ചു. പരിപാടിയിൽ മഹല്ല് പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ഉസ്താദ് മുസ്തഫ ഫൈസി മുടിക്കോട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മഹല്ല് ജനറൽസെക്രട്ടറി  മുഹമ്മദ് ഇക്ബാൽ സാഹിബ് ടിവി, അഷ്റഫ് മൗലവി എടയാറ്റൂർ, നിസാർ ഫൈസി, തുടങ്ങി നിരവധി മഹല്ല് നിവാസികൾ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}