അപരിചിതരില്‍ നിന്നുള്ള വിളികള്‍ എടുക്കരുതെന്ന് പൊലീസ്

കോഴിക്കോട്: സൈബർ ലോകത്ത് തട്ടിപ്പിന്റെ മുഖം മാറിവരികയാണ്. തട്ടിപ്പ് സംഘങ്ങൾ ഓരോ ദിവസവും പുതിയ കെണികൾ വിരിച്ചാണ് രംഗത്തെത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം സമ്പാദിക്കുകയാണ്. ഇത് സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ കേരള പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗ​ത്തെത്തിയിരിക്കുകയാണ്.

അപരിചിതർ സാമൂഹിക മാധ്യമങ്ങൾ വ​ഴി വിഡിയോ കാൾ ചെയ്യും. പെട്ടെന്ന് വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വിഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്ക്രീൻഷോട്ട് ആക്കും. ഇൗ സ്ക്രീൻഷോട്ടാണ് പിന്നീടുള്ള ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കാളുകൾ വരുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണെന്നും അപരിചിതരിൽ നിന്നുള്ള വിഡിയോ കാളുകൾക്ക് മറുപടി നൽകരുതെന്നുമാണെന്ന് കേരള പൊലീസ് ​ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

​പൊലീസ് ഫേസ് കുറിപ്പ് പൂർണരൂപത്തിൽ:

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}