കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മറ്റി മഹാത്മഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സദസ് സംഘടിപ്പിച്ചു

കുന്നുംപുറം: എ.ആർ നഗർ കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. കെ പി സി സി മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. അരീക്കൻസെതു അധ്യക്ഷത വഹിച്ചു. 

കെ പി സി സി മൈനോറിറ്റി ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി കെ ഫിർദൗസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.കെ രാധാകൃഷ്ണൻ, ഐഎൻ റ്റി യു സി മണ്ഡലം പ്രസിഡൻ്റ് അസീസ് കാബ്രൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി സി നിയാസ് എന്നിവർ സംസാരിച്ചു. കെ.പി വേലായുധൻ സ്വാഗതവും പി കെ ബാവ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}