അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു

എ.ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ മഹാത്മാ ഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി  ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഹംസതെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

മണ്ഡലം ട്രഷറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , അബൂബക്കർ കെ കെ, മജീദ് പൂളക്കൽ എന്നിവർ സംസാരിച്ചു. 

വാർഡ് മെമ്പർമാരായ ഷൈലജ പുനത്തിൽ, സജ്ന, ബേബി, നിയോജക മണ്ഡലം കെ എസ് യു വൈസ് പ്രസിഡൻ്റ് സവാദ് സലീം എന്നിവർ സംബന്ധിച്ചു. 

ചന്ദ്രൻ എ ആർ നഗർ, ബഷീർ പുള്ളിശ്ശേരി, ഇ വി അലവി,മദാരി അബു, ശ്രീധരൻ കൊളപ്പുറം,അയ്യപ്പൻ കൊളപ്പുറം,അലവി കരിയാടൻ, കുഞ്ഞിമുഹമ്മദ് തെങ്ങിലാൻ, അലവി കുട്ടി, മുഹമ്മദ് കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}