ജെ ആർ സി കേഡറ്റുകൾ അന്തേവാസികളെ സന്ദർശിച്ചു

കോട്ടക്കൽ: ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ രണ്ടത്താണി ശാന്തി ഭവൻ, തെന്നല ബ്ലൂംസ് സ്പെഷ്യൽ സ്കൂൾ എന്നിവ സന്ദർശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ളവരെ  സംരക്ഷിക്കുന്നതിനെ കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സെടുത്തു. 

ശാന്തി ഭവനിലേക്ക് ലൈബ്രറി  പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. ബ്ലൂംസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നൽകി. 

വിദ്യാർഥികളും അന്തേവാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം യാസ്മിൻ അരിമ്പ്ര, ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, കെ
മുബശ്ശിറ, എസ് നീതു എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}