ചേറൂർ: പിപിടിഎംവൈഎച്ച്എസ്എസ് ചേറൂരിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് സഹപാഠിക്കൊരു വീട് പദ്ധതിക്ക് വേണ്ടി നടത്തുന്ന ഫുഡ് ഫെസ്റ്റിന്റെ ബ്രോഷർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ
പിടിഎ പ്രസിഡന്റ് പൂക്കുത്ത് മുജീബിന് നൽകി പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കാപ്പൻ, ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സലീം. അബൂബക്കർ പുളിക്കൽ, സ്റ്റാഫ് സെക്രട്ടറി ഫാറൂക് സി.എച്ച്, അസീസ് കെ.പി, ബഷീർ.വി.എസ്,
സാലിഹ്, രാജേഷ്, ഫൈസൽ, നബ്ഹാൻ, സുഹൈർ എന്നിവർ പങ്കെടുത്തു.