വേങ്ങര മെക് സെവൻ ഹെൽത്ത് ക്ലബ്ബ് പാലിയേറ്റീവിന് ധന സഹായം കൈമാറി

വേങ്ങര: തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേങ്ങര മെക് സെവൻ ഹെൽത്ത് ക്ലബ്ബ് പാലിയേറ്റീവ് ദിനത്തിൽ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുക പാലിയേറ്റീവിലേക്ക് നൽകി മാതൃകയായി.

തറയിട്ടാൽ എ.കെ. മാൻഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മെക് സെവൻ വേങ്ങര യൂണിറ്റിന്റെ വിഹിതം രക്ഷാധികാരികളായ എ.കെ നസീർ സാഹിബും അവതാർ മൊയ്തീൻ കുട്ടി സാഹിബും പാലിയേറ്റീവ് ട്രഷറർ നല്ലൂർ മജീദ് മാസ്റ്ററിന് ഫണ്ട് കൈമാറി.

ചടങ്ങിൽ വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, മെക് സെവൻ വേങ്ങര യൂണിറ്റ് പ്രതിനിധികളായ 
പറങ്ങോടത്ത് മജീദ് മാസ്റ്റർ, ഹുസൈൻ ഊരകം, എ.കെ നാസർ, ഫക്രുദ്ദീൻ കൊട്ടേക്കാട്ട്, വളപ്പിൽ ഹംസാപ്പു, എ.ബി.സി. മുജീബ്, എ.കെ സിദ്ദീഖ്, റസാഖ് പി, ഹനീഫ ടി.പി, ഉണ്ണി ടി.പി.
ഷരീഫ് തങ്ങൾ, കുഞ്ഞാമു പറങ്ങോടത്ത്, എ.കെ ഷാഹുൽ ഹമീദ്, ശ്രീകുമാർ, സയ്യിദലി
ഉണ്ണിയാലുങ്ങൽ, സൈദലവി 
പറങ്ങോടത്ത്, കുഞ്ഞാമു (ജെറ്റിയൻസ്) എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ
വി.എസ് ബഷീർ മാസ്റ്റർ, കുഞ്ഞാലസ്സൻ ഹാജി കീരി
മൊയ്തുട്ടി ഹാജി എം.കെ. ഷാഹുൽ ഹമീദ് സി.ടി. മുനീർ 
ടി.പി. ഹനീഫ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}