ദേശീയ റോഡ് സുരക്ഷ വാരാഘോഷം സംഘടിപ്പിച്ചു

കുഴിപ്പുറം: നെഹ്റു യുവ കേന്ദ്രം മലപ്പുറവും സിൻസിയർ കലാസാഹിത്യ വേദിയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻസ്ഫോർസ്മെന്റ്) മലപ്പുറവും സംയുക്തമായി റോഡ് സുരക്ഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ അധ്യക്ഷത വഹിച്ചു. നെഹ്റു കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.

റോഡ് സുരക്ഷ ബോധവൽക്കരണ വിഷയാവതരണം അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷൂജ മാറ്റട നടത്തി.

NYK കോർഡിനേറ്റർമാരായ മുഹമ്മദ് അസ്ലം, രഞ്ജിത്ത്, ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ എ ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സലീം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ശോചനീയാവസ്ഥയിൽ ആയിരുന്ന സ്കൂളിനു മുന്നിലെ പ്രധാന റോഡുകളിലെ രണ്ട് സീബ്രാ ക്രോസിങ് ലൈനുകൾ പുനർ സൃഷ്ടിക്കുകയും റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുന്നവർക്ക് മധുരം നൽകുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}