വേങ്ങര: ടീൻ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ദ്വി ദിന കൗമാര സഹവാസ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. ധർമ്മഗിരി ഐഡിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എ. ആർ നഗർ ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി
സി. അബ്ദുൽ നാസർ,
ടീൻ ഇന്ത്യ ജില്ലാ കോ ഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട്, സലാഹുദീൻ ചൂനൂർ,
ഇർഫാൻ വി. കെ. പടി,
വനിതാ വിഭാഗം എ. ആർ നഗർ ഏരിയ കൺവീനർ കുഞ്ഞിപ്പാത്തുട്ടി, ജി. ഐ. ഒ ഏരിയ പ്രസിഡന്റ് പി. ഇ സുമ്പുല, ടീൻ ഇന്ത്യ ഏരിയ കോ ഓർഡിനേറ്റർ ലീനത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച അവസാനിക്കും.