ഉദ്ഘാടനത്തിന് സജ്ജമായി തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി

വേങ്ങര: വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി നിൽക്കുകയാണ്. 2015 ൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വേങ്ങര എംഎൽഎയും മന്ത്രിയുമായ സമയത്താണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിക്കായി 35 ലക്ഷം രൂപയും അതിനുശേഷം രണ്ടാം പിണറായി സർക്കാർ 64.5 ലക്ഷം രൂപയും അനുവദിച്ച് ഒരു കോടി രൂപയോളംഫണ്ട് ചിലവാക്കിയുള്ള പ്രവർത്തിയാണ് പൂർത്തിയായത്. ഇത്പ്രകാരംവലിയോറ ബാക്കിക്കയം റെഗുലേറ്ററിന് സമീപം കിണർ നിർമ്മാണവുംതട്ടാഞ്ചേരി മലയിൽ 25000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണവും പൂർത്തിയായി.

നൂറിൽപരം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് തട്ടാഞ്ചേരി മല കിണറില്ലാത്തവരും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരും ആണ് ഇവിടെ താമസിക്കുന്നവരിൽ അധികവും.കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത്ഈ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും.ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഇതിന്റെ ഉദ്ഘാടനം ജനുവരി മാസം അവസാനത്തിൽ നടക്കും.

ആദ്യ ഘട്ടത്തിൽഎഴുപതോളം കുടുംബങ്ങളാണ് ഈ പദ്ധതിയിൽ ഉള്ളത്. പദ്ധതിപൂർത്തിയായതോടെ ചിരകാല സ്വപ്നം പൂവണിഞ്ഞ  ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് പ്രദേശവാസികൾ.പദ്ധതി യാഥാർത്ഥ്യമാകുന്നതിന് വലിയ ചാരിതാർത്ഥ്യം ഉണ്ടെന്ന് വാർഡ് മെമ്പർ യൂസുഫലി വലിയോറപറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}