ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ കേന്ദ്രം തകർക്കുന്നു- മന്ത്രി അബ്ദുറഹ്മാൻ

വേങ്ങര: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ ഫണ്ട് നൽകാതെ കേന്ദ്രസർക്കാർ തകർക്കുകയാണെന്ന്  സംസ്ഥാനന്യൂനപക്ഷ ക്ഷേമകായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒന്നരക്കോടിയുടെ ഫണ്ടുപയോഗിച്ച് വേങ്ങര പഞ്ചായത്തിലെവലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ഉദ്ഘാടനവും ചെറുകരമല കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന് വേങ്ങര നിയോജകമണ്ഡലം എംഎൽഎ യും പ്രതിപക്ഷ ഉപനേതാവുമായപികെ കുഞ്ഞാലിക്കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.എൻ ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീനഫസൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞി മുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി, വേങ്ങരപഞ്ചായത്ത് അംഗങ്ങളായ സി.പി കാദർ, മജീദ് മടപ്പള്ളി, ആസ്യ മുഹമ്മദ് /എ. കെ നഫീസ, എൻ. ടി മൈമൂന ,കെ . വി ഉമ്മർകോയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ശിവദാസ് സതീഷ് എറമങ്ങാട്, ടി.സമദ് പി. എച്ച് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർ യൂസഫലി വലിയോറ സ്വാഗതവും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}