വേങ്ങര: വേങ്ങര ടൗൺ ജി എം വി എച്ച് എസ് സ്‌കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി കളറിങ് മത്സരം "ശലഭം -2024 സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഹസൻ കോയ ഉദ്ഘാടനം ചെയ്തു.
സുധീർ മാഷ് സ്വാഗതവും എച്ച് എം ബിന്ദു ടീച്ചർ അധ്യക്ഷ പ്രസംഗവും നടത്തി.
സമീപ പ്രദേശത്തെ അംഗൻവാടി, നഴ്സറി സ്കൂളുകളിലെ കുട്ടികൾ ഉൾപ്പെടെ നൂറ്റി അൻപതിൽപരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.