പറപ്പൂർ: മുണ്ടുപറമ്പ് ഖാദാ അബ്ദുള്ള ഹിഫ്ള് കോളേജിൽ നിന്നും കുറഞ്ഞകാലം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി നാടിന്റെ അഭിമാനമായ പറപ്പൂർ ഇരിങ്ങല്ലൂർ ചാലിൽ അഷ്‌റഫിന്റെ മകൻ ഹാഫിള് മുഹമ്മദ് അസീദിനു അമ്പലമാട് ഇ അഹമ്മദ് ഫൗണ്ടേഷന്റെ സ്നേഹോപഹാരം കോട്ടപ്പറമ്പ് മഹല്ല് സെക്രട്ടറിയും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ കൂനാരി ആലികുട്ടി ഹാജി കൈമാറി.
ചടങ്ങിൽ സി അയമുതു മാസ്റ്റർ, ഷഫീഖ് മുസ്‌ലിയാർ,ഏകെ സൈദലവി,എ ഒ അബ്ദുറഹ്മാൻ, എഒ അബ്ദുസമദ്, പി അലവികുട്ടി, ഇ എസ് ഇസ്മായിൽ, എം അബ്ദുറഹ്മാൻ, സി സഹീർ, ഏകെ റാഷിദ്, എംപി അജ്മൽ, എഒ നിസാർ. പി അലവി, എം മുഹമ്മദ് എന്നിവർ പങ്കെടുത്തു.