കോഴിക്കോട്ടുനിന്നുള്ള ഹജ്ജ്‌ യാത്രാ വിമാനനിരക്ക് ഉയരുന്നത് തടയണമെന്ന് സമദാനി എം.പി.

കൊണ്ടോട്ടി: കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഭീമമായ സംഖ്യ വിമാനക്കൂലി വരുന്ന രീതിയിൽ വിമാനക്കമ്പനിയെ തിരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം തിരുത്തുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് മന്ത്രി സ്‌മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് അദ്ദേഹം കേന്ദ്രമന്ത്രിക്ക് ഇ-മെയിൽ അയച്ചു.

മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് 85,000 രൂപ ഇവിടെനിന്നുള്ള തീർഥാടകർക്ക് വിമാനക്കൂലിയിൽ അധികംവരും. ഇത് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തും. കടുത്ത വിവേചനവും അനീതിയുമാണിതെന്നും സമദാനി പറഞ്ഞു. കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസ് നടത്താൻ ടെൻഡർ എടുത്ത കമ്പനിയല്ല ഇവിടെ.

നീതീകരണമില്ലാത്ത നടപടി പിൻവലിക്കണമെന്നും രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്ക് സമാനമായ രീതിയിൽ ടിക്കറ്റ് നിരക്കും യാത്രാസൗകര്യവും ഇവിടെനിന്നുള്ളവർക്കും ഉറപ്പുവരുത്തണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}