മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും സുന്നി യുവജനസംഘം (എസ്.വൈ.എസ്.) സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗദിനത്തോടനുബന്ധിച്ച് എസ്.വൈ.എസ്. ഈസ്റ്റ് ജില്ലാ കമ്മിറ്റി ഉമറലി ശിഹാബ് തങ്ങൾ വെഡിങ് എയ്ഡ് (ഉസ്‌വ) ഏഴാമത് സമൂഹവിവാഹം നടത്തി. തിരഞ്ഞെടുക്കപ്പെട്ട നിർധനരായ അഞ്ച് പ്രാസ്ഥാന പ്രവർത്തകരുടെ ആശ്രിതരുടെ വിവാഹമാണ് പാണക്കാട്ട് നടത്തിയത്.
എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, ഉസ്‌വ ജില്ലാസമിതി ചെയർമാൻ ബഷീറലി ശിഹാബ് തങ്ങൾ, എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ കാർമികത്വംവഹിച്ചു.