വേങ്ങര: ചേറൂർകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ചേറൂർ ഹെൽത്ത് ക്ലബ്ബിന് കീഴിൽ ചേറൂർ കഴുകൻ ചിനയിൽ മൈത്രി ഹെൽത്ത്ക്ലബ്ബ് എന്നപേരിൽ ജീവിതത്തിന്റെ ഭാഗമായ വ്യായാമ മുറകൾക്ക് പാലിയേറ്റീവ് ദിനത്തിൽ തുടക്കംകുറിച്ചു.
ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂൾ ഗ്രൗണ്ടിൽ മൂന്നുമാസമായി ചേറൂർ ഹെൽത്ത്ക്ലബ് നടത്തിവരുന്ന വ്യായാമ മുറകളുടെ സബ് ആയിട്ടാണ് മൈത്രി ഹെൽത്ത്ക്ലബ് പ്രവർത്തിക്കുന്നത്. ചേറൂർ യത്തീംഖാന ഹൈസ്കൂൾ ഗ്രൗണ്ടിൽ വ്യാഴാമ ട്രെയിനർ ആയിരുന്ന മൈത്രിഗ്രാമവാസികൂടിയായ സി പി സുധൻ ആണ് കഴുകൻ ചിനമൈത്രി സ്ക്വയറിൽ തുടക്കംകുറിച്ച വ്യാഴാമ മുറകൾക്ക് നേതൃത്വം നൽകുന്നത്.
ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്ന പരിസരപ്രദേശത്തെകുട്ടികൾ മുതൽ മുതിർന്നവർ വരെഉള്ള എല്ലാവരെയും എല്ലാദിവസവും രാവിലെകൃത്യം 6.30 മുതൽ 7 മണിവരെ നടക്കുന്ന യോഗവ്യാഴാമ ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്ക് 9497110289 ഫോൺ നമ്പറിൽ ബന്ധപ്പെടുക.