പറപ്പൂര്: ചേക്കാലിമാട് സാംസ്കാരിക സമിതി സിഎസ് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഇകെ സുബൈർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ സൈദുബിൻ, വാർഡ് മെമ്പർമാരായ ഐക്കാടൻ വേലായുധൻ, സുമിത്ര കെ,
പി സബാഹ് മാസ്റ്റർ , എൻ വൈ കെ ബ്ലോക്ക് കോഡിനേറ്റർ അസ്ലം, സക്കീർ എകെ, അബ്ദുറഷീദ് ടി എന്നിവർ പ്രസംഗിച്ചു. അബ്ദുറസാഖ് പി കെ സ്വാഗതം ആശംസിച്ചു.
തുടർന്ന് ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ എച്ച് ആർ ട്രെയിനർ മുജീബ് , കളിയും കാര്യവും എന്ന വിഷയത്തിൽ എഴുത്തുകാരനും യാത്രികനുമായ കെഎം ഷാഫി , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി.
സമാപന സമ്മേളനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംജദ ജാസ്മിൻ ഉദ്ഘാടന നിർവഹിച്ചു. സിഎസ് എസ് പ്രസിഡണ്ട് ആബിദ് സി അധ്യക്ഷതവഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈദുബിൻ, സുബൈർ മാസ്റ്റർ, സക്കീർ എകെ , അൻവർ അലി എകെ, എം ഷമീം , അബ്ദുസ്സലാം എ കെ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ റഷീദ് ടി സ്വാഗതം ആശംസിച്ചു.
ഫവാസ് എം, അലി അസ്കർ സി വി, ഖലീൽ എ കെ, ഷെഫീഖ് ടിപി , അലവി എ കെ , റിയാസ് ടിവി, യൂസുഫ് പി , ബാബുരാജ് കെ പി, സുഫിയാൻ എം ടി, സാറബൂനസ് പിപി , രാജു സി , അബൂബക്കർ എകെ, നിബ്റാസുൽ ഹഖ്, സൈതലവി ടിപി, ഷംസുദ്ദീൻ ടിസിഎന്നിവർ നേതൃത്വം നൽകി.