ഊരകം: ഊരകം കീഴ് മുറി നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ കഴിഞ്ഞ മൂന്നു മാസത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ വിവരണങ്ങുളും ചിത്രങ്ങളുമടങ്ങിയ ദർപ്പണം -02 സ്കൂൾ പി.ടി.എ പ്രസിഡന്റ് ശിഹാബ് ചെനക്കൽ ദർപ്പണം എഡിറ്റോറിയൽ ബോർഡ് ചെയർപേഴ്സൺ നിഖില ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.
വിദ്യാലയത്തിലെ ഓരോ മൂന്ന് മാസങ്ങളിലേയും പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പരമാവധി രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.
പരിപാടിയിൽ ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് മാസ്റ്റർ ,SRG കൺവീനർ അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ, സീനിയർ അധ്യാപകൻ സക്കരിയ്യ മാസ്റ്റർ, ദർപ്പണം എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സുമയ്യ ടീച്ചർ, ശ്രീജ ടീച്ചർ, ജിഷി ടീച്ചർ എന്നിവർ സംബന്ധിച്ചു.