ആശുപത്രിയിലെ ലാബ്സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണം:

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ 24 മണിക്കൂർ പ്രവർത്തന സഹിതമായിരുന്ന ലാബ് സമയം എച്ച് എം സി യുടെ ഇടപെടൽ മൂലം വെട്ടിക്കുറച്ചു ഇതു കാരണം രാത്രിയിലും മറ്റും അഡ്മിറ്റ് ആയ രോഗികൾക്കും ടെസ്റ്റിനായി പുറത്തു പോകേണ്ട അവസ്ഥയാണുള്ളത് ഇന്നലെ വേങ്ങരയിൽ നിന്നും പാലിയേറ്റീവ് രോഗിയുമായി വന്ന രോഗിക്ക് വളരെയധികം ദുരിതം അനുഭവപ്പെട്ടു ഇതിനെതിരെ സമയം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണെന്നും എച്ച്എംസി തീരുമാനം പുനപരിശോധിക്കണമെന്നും രോഗികൾക്ക് വേണ്ട സഹായം ചെയ്യാൻ നിയുക്തമായ കമ്മിറ്റി രോഗികൾക്ക് ദോശമാകുന്ന പ്രവർത്തികൾ ആണ് കൊണ്ടുവരുന്നത് എന്നും നാട്ടുകാരും പറയുന്നു.

ഇതിനെതിരെ പൊതുപ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത്, എ പി അബൂബക്കർ വേങ്ങര, എന്നിവർ ആരോഗ്യമന്ത്രിക്ക് ലാബ് സമയം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}