വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലീംലീഗ് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഉദ്ഘാടനം ശരീഫ് കുറ്റൂർ നിർവഹിച്ചു. ചടങ്ങിൽ പാർട്ടി കാരണവൻമാരെ ആദരിക്കുകയും ചെയ്തു.
ചോലക്കൻ റഫീഖ് മൊയ്തീൻ സ്വാഗതവും പി എ സകരിയ്യ അധ്യക്ഷം വഹിക്കുകയും അബ്ദുൽ കരീം വടേരി നന്ദി പറയുകയും ചെയ്തു.
ചടങ്ങിൽ പി കെ അസ് ലു, പറമ്പിൽ അബ്ദുൽ കാദർ, ടി വി ഇക്ബാൽ, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, മൻസൂർ തമ്മാഞ്ചേരി, ജോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ഫക്രുദ്ധീൻ കെ കെ, ഇമാദുദ്ധീൻ എ കെ, സൈതലവി എം, പറമ്പാട്ട് ഷംസു, പുള്ളാട്ട് ബാവ, കബീർ പി, ജാബിർ സി കെ, ബഷീർ പി ടി, സിയാദ് സി കെ, ഇല്യാസ് കെ ടി, അസീസ് സി കെ, ഇർഷാദ് പി, റിയാസ് സി, സഹദ് കെ, മുസ്തഫ കെ കെ എന്നിവർ നേതൃത്വം നൽകി.