വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് യൂണിറ്റ് എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന ഉസ്താദ് ജൗഹർ മാഹിരി കരിപ്പൂർ നേതൃത്വം നൽകുന്ന മതവിജ്ഞാന പ്രാർത്ഥന സദസ്സ് ഇന്ന് ഇശാ നിസ്കാരാനന്തരം മനാട്ടിപ്പറമ്പ് ഇർശാദുസ്വിബിയാൻ മദ്റസയിൽ വെച്ച് നടത്തപ്പെടും
പ്രസ്തുത വേദി മുഹമ്മദ് ഇഖ്ബാൽ സാഹിബ് ടിവിയുടെ അധ്യക്ഷതയിൽ ഉസ്താദ് മുസ്തഫ ഫൈസിമുടിക്കോട് ഉദ്ഘാടനം നിർവഹിക്കും.
അഷ്റഫ് മൗലവി എടയാറ്റൂർ, അബ്ദുറഹ്മാൻ ദാരിമി ഊരകം, ഇസ്ഹാഖലി ഫൈസി കുണ്ടൂർ, ഷാഫി ഫൈസി പാണ്ടിക്കാട് എന്നിവരും മഹല്ല് നിവാസികളും സാന്നിധ്യം കൊണ്ട് ധന്യമാക്കും.
എല്ലാ ദീനി സ്നേഹി സഹോദരി സഹോദരന്മാർക്കും ഇന്ന് ഇശാ നിസ്കാരാനന്തരം മനാട്ടിപ്പറമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി എസ്കെഎസ്എസ്എഫ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.