വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: തിരുരങ്ങാടി നഗരസഭ കുടുംബശ്രീ സി. ഡി.എസ് & ജെൻഡർ റിസോഴ്സ് സെന്ററിന്റെയും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്തഭിമുഖ്യത്തിൽ, മൂന്ന് ദിവസത്തെ വിവാഹ പൂർവ കൗൺസെല്ലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. 

കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ സാഹിബ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭാ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ റംല കാക്കടവത്ത് അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. 

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ അസീസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി മുഹമ്മദ്‌ റഫീഖ്, എന്നിവർ സംസാരിച്ചു. കോളേജ് കൗൺസിലിംഗ് സെൽ കോർഡിനേറ്റർ എം സലീന സ്വാഗതവും,കമ്മ്യൂണിറ്റി കൗൺസിലർ മൃദുല കെ പി നന്ദിയും പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}