നാളികേര സമാഹരണത്തിൽ പങ്കാളികളാവുക, മുനവ്വറലി ശിഹാബ് തങ്ങൾ

പാണക്കാട്: "തളരുന്ന കൃഷി തകരുന്ന കർഷകൻ " എന്ന പ്രമേയത്തിൽ ഫെബ്രവരി 2, 3, തിയതികളിലായി കൊണ്ടോട്ടിയിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സ്വതന്ത്ര കർഷ സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള നാളികേര സമാഹരണത്തിന്റെ ഉദ്ഘാടനം കൊടപ്പനക്കൽ തറവാട്ടിൽ നിന്നും നാളികേരം നൽകി കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  നിർവഹിച്ചു.
         
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള നാളികേര സമാഹരണത്തിൽ മുഴുവൻ ആളുകളും കർഷകരും പങ്കാളികളാവണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.
      
സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡൻന്റ് സി അബൂബക്കർ ഹാജി, ജില്ലാ ജനറൽ സെക്രടറി ലുഖ്മാൻ അരീക്കോട്, പി കെ അബ്ദു റഹ്മാൻ മാസ്റ്റർ, ബഷീർ മുതുവല്ലൂർ, സി ടി അബ്ദുൽ നാസർ, എം .എം യൂസുഫ് എന്നിവർ പങ്കടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}