വേങ്ങര: കച്ചേരിപ്പടി ചക്കാല സൗഹൃദ കൂട്ടായ്മയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി പഠന ക്ലാമ്പ് സംഘടിപ്പിച്ചു.
ഉത്ഘാടനത്തോട് അനുബന്ധിച്ചു നടന്ന സോഷ്യൽ അവയർനെസ്സ് ക്ലാസ്സിന് വേങ്ങര സബ് ഇൻസ്‌പെക്ടർ സുരേഷ് കെ നേതൃത്വം നൽകി. മലപ്പുറം ജില്ലാ ട്രോമകെയറുമായി സഹകരിച്ചു നടപ്പാക്കിയ ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് ജില്ലാ ട്രോമകെയർ ട്രൈനർ പ്രസീത പൊതുജനത്തിനു വിവരിച്ചു നൽകി.
ചടങ്ങിനോട് അനുബന്ധിച്ചു പ്രാദേശിക കലാകാരന്മാരുടെ സംഗീത വിരുന്നും കുട്ടികൾ വേണ്ടി ചോദ്യോത്തര മത്സരവും നടന്നു. ജന ബഹുല്യം കൊണ്ടും പ്രദേശത്തെ സ്ത്രീകളുടെയും കാരണവന്മാർ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സാനിധ്യം കൊണ്ടും പഠന പരിശീലന ക്യാമ്പ് വൻ വിജയമായിരുന്നെന്ന് ചക്കാല കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.