വേങ്ങര: അതിഥി തൊഴിലാളികൾക്ക് ധാർമിക, വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനായി എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റിയുടെ 'ആൽഫബെറ്റ്' തുടർ പരിശീലനത്തിന് തുടക്കമായി. ചേറൂർ കോവിലപ്പാറയിലാണ് അതിഥി തൊഴിലാളികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുക.
ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യം നൽകുക, വ്യക്തി ശുചിത്വം, നിയമം, പൊതുജനാരോഗ്യം, പരിസ്ഥിതി, ധാർമിക വിദ്യാഭ്യാസം, കുടുംബ ജീവിതം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സിലബസ് അനുസരിച്ചാണ് കേന്ദ്രരത്തിൽ പരിശീലനം നൽകുക.
പ്രഥമ പരിശീലനം മുഹമ്മദലി നൂറാനി വെസ്റ്റ് ബെംഗാൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി അൽ ബുഖാരി അധ്യക്ഷത വഹിച്ചു. റഹീം സഖാഫി ക്ലാസിന് നേതൃത്വം നൽകി. യൂസുഫ് സഖാഫി കുറ്റാളൂർ, കുഞ്ഞിമോൻ ഹാജി വി പി, അഫ്സൽ എ കെ, മുനീർ വി പി പ്രസംഗിച്ചു.