വേങ്ങര: ഡി.വൈ.എഫ്.ഐ. ജനുവരി 20-ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം മേഖലാ കമ്മിറ്റികൾ കാൽനടജാഥ സംഘടിപ്പിച്ചു. വേങ്ങര മേഖലാ ജാഥ വലിയോറ പാറമ്മലിൽനിന്ന് ആരംഭിച്ച് അടക്കാപ്പുര, പാണ്ടികശാല, ചേറ്റിപ്പുറം, കച്ചേരിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വേങ്ങര അങ്ങാടിയിൽ സമാപിച്ചു.
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം എം. ഹരികൃഷ്ണപാൽ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ സമ്മദ് കുറുക്കൻ, വൈസ് ക്യാപ്റ്റൻ എ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം സി.പി.എം. ലോക്കൽസെക്രട്ടറി വി. ശിവദാസ് ഉദ്ഘാടനംചെയ്തു.