വേങ്ങര: ജനമൈത്രി പോലീസ് വേങ്ങര, ചക്കാല സൗഹൃദ കൂട്ടായ്മ കച്ചേരിപ്പടി, പി ക്യൂ ആർ ഗോൾഡ് സംയുക്തമായി കൂരിയാട് ദേശീയ പാതയിൽ ശബരിമല തീർത്ഥാടകർക്ക് യാത്രാ സുരക്ഷാ ബോധവൽക്കരണം നടത്തി.
വേങ്ങര സബ് ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ടി ഡി ബൈജു, കെ സുരേഷ്, സി പി ഒ മാരായ ഫാസിൽ, സുരേഷ് എന്നിവർ നേതൃത്വം നൽകി.
സുരക്ഷാ ലഘുലേഖ വിതരണം ജൗഹർ പി ക്യൂ ആർ ഗോൾഡ്, കുടിവെള്ള വിതരണം മൻസൂർ ആട്ടക്കുളയൻ, ജംഷീർ കല്ലൻ, പ്രകാശൻ, ചന്ദ്രൻ കെ സി, അസ്‌ലം, ശിഹാബ് കെ കെ, റഫീഖ് സി, നിസാം, അസ്‌കർ, ബൈജു, സൈതലവി സി, അൻവർ മനു എന്നിവർ നിർവഹിച്ചു.