കോട്ടക്കൽ: 25.12.2023 തിയതി അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക തമിഴ്നാട് കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട്, പറളി, എടത്തറ , മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് (36) എന്ന ഉടുമ്പ് രമേശനെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാന്സാഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.
നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (35) മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ച മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒലവറ്റൂർ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽകൊളത്തോടു വീട്ടിൽ ഹംസ 38 വയസ്സ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 25ന് കർണാടക
ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി കോഴിക്കോട് എത്തി, അവിടെ നിന്ന് കൂട്ട് പ്രതി റിഷാദിനെ വിളിച്ചുവരുത്തി അന്നു രാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയിൽ നിന്നും പൾസർ ബൈക്ക് മോഷ്ടിച്ച് പ്രതികൾ കൃത്യത്തിനായി കോട്ടക്കലിൽ എത്തുകയും. തുടർന്ന് ആളില്ലാത്ത വീടുകൾ തിരഞ്ഞ് നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തുകയും വീട്ടിൽ ആളുകളില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആദ്യം മുൻഭാഗം ഡോർ പൊളിക്കാൻ ശ്രമിക്കുകയും ആയത് പരാജയപ്പെട്ടതിനെ തുടർന്ന് വീടിന്റെ ഒന്നാം നിലയിലേക്ക് കയറിപ്പറ്റി, കൈക്കോട്ടും കത്തിയും ഉപയോഗിച്ച് വാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്.
തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ പി എസ് ന്റെ നിർദ്ദേശശനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ വലയിലാകുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ പി എസ് ന്റെ നിർദ്ദേശാനുസരണം കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ ആർ അശ്വത്, പോലീസ് ഉദ്യോഗസ്ഥരായ വിശ്വനാഥൻ, ബിജു,ജിനേഷ്, അലക്സ്, ഡാന്സാഫ് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, ആർ ഷഹേഷ്, കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.