മമ്പുറം വെട്ടം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ദുറഹ്മാൻ നഗർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ, വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫിർദൗസ് പി കെ, അബ്ദുറഹ്മാൻ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിയാസ് പി സി, വേങ്ങര നിയോജക മണ്ഡലം കെ എസ് യു പ്രസിഡന്റ് നുജൂം അഹമ്മദ് പറപ്പൂർ എന്നിവർക്ക് സ്വീകരണം നൽകി.
അസ്‌ലം മമ്പുറത്തിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഹംസ തേങ്ങിലാൻ ഉദ്‌ഘാടനം നിർവഹിച്ചു. അസ്ലം മമ്പുറം അധ്യക്ഷനായി.
ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, മൊയ്ദീൻകുട്ടി മാട്ടറ, പി കെ ഫിർദൗസ്, പി സി നിയാസ്, നുജൂം അഹമ്മദ്, ഉബൈദ് കൊളപ്പുറം, സുരേഷ്, മിസ്‌രിയ നൗഫൽ എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ സുനിൽ വി വി സ്വാഗതവും മുന്നാസ് വെട്ടം നന്ദിയും പറഞ്ഞു.