കൂട്ടൂകാരന് കൂടൊരുക്കാൻ കോട്ടൂർ കൂട്ടം "ഈറ്റോപ്പിയ - 24" സംഘടിപ്പിച്ചു

കോട്ടക്കൽ: കൂട്ടൂകാരന് കൂടൊരുക്കാൻ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് ഒരുക്കി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയുടെ പിതാവ് മരണമടഞ്ഞതിനു ശേഷം അമ്മയും ഒരു സഹോദരനും വാടക വീട്ടിലാണ് താമസം. വിദ്യാർഥിക്ക് വീട് നിർമ്മിച്ച് നൽകണമെന്നത് സ്കൂളിലെ അധ്യാപകർക്കും എല്ലാവിദ്യാർത്ഥികൾക്കും ഒരേ ആഗ്രഹമായിരുന്നു. ആ ദൗത്യം വിദ്യാർത്ഥികൾ ഏറ്റെടുക്കുകയായിരുന്നു.

 "ഈറ്റോപ്പിയ 24" എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. മീഠാ-തീറ്റ, സുലു വിൻ്റെ ചായക്കട, ചൈനാ- ടൗൺ, ടിക്കി- ഭണ്ഡാർ, പാനി കാ ദുനിയാ എന്നീ വിവിധ സ്റ്റാളുകൾ ഫുഡ് ഫെസ്റ്റിൽ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു.

ഭക്ഷ്യമേളയിൽ 
രുചിപ്രേമികളുടെയെല്ലാം മനസുകീഴടക്കിയിരിക്കുന്ന  വിഭവങ്ങൾ ഒരുക്കിയാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷണമാക്കിയത്, വിവിധ രാജ്യങ്ങളിലേയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇഷ്ട ഭക്ഷണങ്ങൾ ഭഷ്യമേളയിൽ ശ്രദ്ധേയമായി.
പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്  കെ മറിയ, സ്റ്റാഫ് സെക്രട്ടറി എ ഉണ്ണികൃഷ്ണൻ, എൻ വിനീത എന്നിവർ സംബന്ധിച്ചു.പി ഷമീർ, വിദ്യാർത്ഥികളായ പി റബിൻ, സി നിദാൽ, പി മിൻഹാജ്, അജ്മൽ, കെ.നാഫിത്ത്, കെ.ഷഹീം, പി കെ ജിബിൻ,സുലൈമാൻ,വി തേജ്വൽ, എ.എൻ അനൂഫ്,ഭദ്ര, ഹബീബി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}