എളമ്പുലാശ്ശേരി സ്കൂൾ 85 മത് വാർഷികം ആഘോഷിച്ചു

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽപി സ്കൂളിന്റെ എൺപത്തിയഞ്ചാം വാർഷികാഘോഷം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. പ്രമുഖ ആർക്കിടെക്കും ജീവകാരുണ്യ പ്രവർത്തകനുമായ ചേളാരി ബിൽഡിംഗ് ഡിസൈനേഴ്സിന്‍റെ മാനേജിംഗ് ഡയറക്ടർ കെ വി മുരളീധരന് സ്കൂളിന്റെ കൈത്താങ്ങ് ജീവകാരുണ്യ അവാർഡ് 2023-24 ഗിന്നസ് പക്രു സമ്മാനിച്ചു. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഹൈടെക് ക്ലാസ് റൂമുകളുടെ രൂപരേഖ പ്രകാശനവുംഎൻജിനീയർ കെ വി മുരളീധരൻ നിർവഹിച്ചു. 

ടാലന്റ് പരീക്ഷ ഉപഹാരം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ സജി മോൻ പി നായർ നൽകി. സംയുക്ത ഡയറി പ്രകാശനം സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ നിർവഹിച്ചു. വിഷൻ 2030 കൈത്താങ്ങ് കോഓർഡിനേറ്റർ പി മുഹമ്മദ്‌ ഹസ്സൻ നടത്തി. കുട്ടി ഷെഫ് കയ്യെഴുത്തു മാഗസിൻ പിടിഎ പ്രസിഡന്റ് എം ഷാനവാസ് പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി എം മുബഷിറ അധ്യക്ഷത വഹിച്ചു. 

ഹെഡ്മിസ്ട്രസ് പി എം ഷർമിള, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം വീരേന്ദ്രകുമാർ, എം ടി എ പ്രസിഡന്റ് സി പ്രജിഷ, ആഷിക് ചെമ്പകശ്ശേരി, സി അബ്ദുൽ റാഷിഖ്, ടി മുഹമ്മദ്‌ ഹനീഫ, കെ ജയശ്രീ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}