മലപ്പുറം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പ്രഥമ ഹയര്‍ സെക്കന്‍ഡറി അക്കാദമിക് മോണിറ്ററിംഗ് ജില്ലാതല ഉദ്ഘാടനം എടരിക്കോട് പികെ എം എം എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി .എം . അനില്‍ നിര്‍വഹിച്ചു.
എടരിക്കോട് പി കെ എം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച നൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണി വരെയാണ് 103 കുട്ടികള്‍ക്കായി ക്യാമ്പ് നടക്കുന്നത്.
ചടങ്ങില്‍ പി കെ എം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി കടക്കോട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി കണ്‍വീനര്‍ പി. എം. ആശിഷ് പദ്ധതി വിശദീകരണം നടത്തി. ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ പി കൃഷ്ണദാസ്, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ പി ഇസ്ഹാഖ്, കെ കെ അജിത്ത്, വി പി ഷാജു, ഹെഡ്മാസ്റ്റര്‍ പി് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്രത്ത് സഭ സ്വാഗതവും ഡോ:അബിത പ്രഭാകര്‍ നന്ദിയും പറഞ്ഞു.