അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ 28 ആം വാർഷികം ഫെബ്രുവരി 15 ന്

പെരുവള്ളൂർ (ഉങ്ങുങ്ങൽ): പെരുവള്ളുർ അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ 28 ആം വാർഷികാഘോഷം ഈ വരുന്ന 15 ന് വ്യാഴാഴ്ച നടത്തുമെന്ന് കോർഡിനേറ്റർ സിറാജ്ജുദ്ധീൻ ഹുദവി അറിയിച്ചു. അസ്മി ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച കെ ജി വിഭാഗത്തിന്റെ വിവിധങ്ങളായ പരിപാടികളോടൊപ്പം, സബ്ജില്ല മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ പരിപാടികളും മറ്റ് അനേകം പരിപാടികളും നടക്കും.

ഉദ്‌ഘാടന പരിപാടി സ്‌ഥപനത്തിലെ പൂർവ വിദ്യാർത്ഥികളായ സിങ്ങർ ഹർഷിദയും (FLOWERS CHANNEL), റാഷിദ്‌ അലിയും (HCU) നിർവഹിക്കും. ശേഷം നടക്കുന്ന ചടങ്ങിൽ പെരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാം മാസ്റ്റർ, ആയിഷ ഫൈസൽ, സൈദ് പി കെ തുടങ്ങിയവർ സംബന്ധിക്കും.

രാവിലെ 9 ന് തുടങ്ങുന്ന കലാപരിപാടികൾ, കലാ കായിക രംഗത്ത് മികവ് പുലർത്തിയവരെ ആദരിക്കലോട് കൂടി രാത്രി 10 മണിയോടെ സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}