നാലാം സ്നേഹ ഭവനത്തിന് കുറ്റിയടിക്കൽ കർമം നിർവഹിച്ചു

വട്ടപ്പറമ്പ്: സ്‌പോർട്ലൈൻ ക്ലബ് സ്നേഹ ഭവനം പദ്ധതിയിൽനിർമിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ കുറ്റിയടിക്കൽ കർമം മഹല്ല് ഖാസി സി എച് ബാവ ഹുദവി നിർവഹിച്ചു. പറപ്പൂർ പഞ്ചായത്ത് 19 ആം വാർഡ് മെമ്പർ റസാഖ് ബാവ അധ്യക്ഷത വഹിച്ചു. 

മുഹമ്മദ് കുട്ടി മാഷ്, കുഞ്ഞലവി (ബാവ), ശറഫുദ്ധീൻ ഹുദവി,കുഞ്ഞാലൻ കുട്ടി പൂളക്കൽ, മരക്കാർ ഓ പി, അബ്ദു കെ ടി, ആലസ്സൻ യു, റാഫി ചുള്ളിയിൽ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധികളായി കുഞ്ഞീതി എം കെ, അനി പട്ടയിൽ,മൂസ കൊളക്കാട്ടിൽ മറ്റു നാട്ടുകാരും സംബന്ധിച്ചു.

 സ്‌പോർട്ലൈൻ ക്ലബ് മാനേജർ അജേഷ് കെ (ഉണ്ണി) പ്രസിഡന്റ് സാദിഖ് ടി, സെക്രട്ടറി റഷീദ് ടി, ട്രഷറർ അബ്ദുള്ള പി,
വൈസ് പ്രെസിഡന്റ് റഷീദ് യു മറ്റു കമ്മിറ്റി അംഗങ്ങളായ ആബിദ് കെ ടി, മുനീർ ബാപ്പു എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ബർ എം പി, റഷീദ് എം സി, ഉബൈദ് പി, ഖൈറുദ്ധീൻ കെ ടി, സിറാജ് തേക്കിൽ, പ്രവാസി സ്‌പോർട്ലൈൻ സെക്രട്ടറി ആഷിഖ് ടി, ട്രഷറർ മുസ്തഫ തേക്കിൽ എന്നിവരും മറ്റു ക്ലബ് അംഗങ്ങളും കുറ്റിയടിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}