എ ആർ നഗർ: കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ഷുഹൈബിൻ്റെ ആറാം ധീര രക്തസാക്ഷിത്വ ദിനമാചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസം തെങ്ങിലാൻ ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. ടൗൺ പ്രസിഡൻ്റ് ഉബൈദ് വെട്ടിയാടൻ, അധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, അബൂബക്കർ കെ.കെ, ടൗൺ സെക്രട്ടറി ബഷീർ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു.
ഷഫീഖ് കരിയാടൻ, മുഹമ്മദ് പി ടി, റഷീദ് വി അഷ്റഫ് കെ.ടി, മുസ്തഫ കെ എന്നിവർ സംബന്ധിച്ചു.