എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം   എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.

നിലനിൽപ്പിനു വേണ്ടി ഫാസിസത്തോട് സമരസപ്പെടുന്ന മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരസ്കരിക്കപ്പെടുമെന്നും എസ് ഡി പി ഐ പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെ രാജ്യത്ത് നിലനിൽക്കാൻ സാധിക്കുകയൊള്ളൂ എന്നും ഉദ്ഘാടന പ്രസംഗത്തിൽ മണ്ഡലം സെക്രട്ടറി സൂചിപ്പിച്ചു.

എസ് ഡി പി ഐ വേങ്ങര മണ്ഡലം സെക്രട്ടറി എം ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ റഫീഖ് അധ്യക്ഷത വഹിച്ചു, എസ് ഡി ടി യു സ്റ്റേറ്റ് കമ്മിറ്റി അംഗം ഹനീഫ കരുമ്പിൽ, മണ്ഡലം ഭാരവാഹി സൈദലവി കച്ചേരിപ്പടി എന്നിവർ ആശംസകൾ നേർന്നു.

പഞ്ചായത്ത്‌ സെക്രട്ടറി മൻസൂർ അപ്പാടൻ, സ്വാഗതവും   മുസ്തഫ പള്ളിയാളി നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ റഫീഖ് മാട്ര, ബഷീർ യു കെ എന്നിവരും സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}