വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്കുള്ള ത്രിദിന സാങ്കേതിക പരിശീലനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലിം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, വാർഡ് മെമ്പർ അബ്ദുൽ മജീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയർ പ്രശാന്ത്.എം ഗ്രാമ പഞ്ചായത്ത് എഞ്ചിനീയർ മുബഷിർ.പി, കണ്ണമംഗലം പഞ്ചായത്ത് എഞ്ചിനീയർ യാസിർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള എഞ്ചിനീയർമാരും ഓവർസിയർമാരും നേതൃത്വം നൽകും.