വേങ്ങര: അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിയുത്സവം ദേശക്കാരെ അറിയിച്ചുകൊണ്ട് പൊയ്കുതിര ഊര്ചുറ്റിതുടങ്ങി. കുതിരയുമായി ഊരുചുറ്റാനുള്ള അവകാശം കുണ്ട്യാട്ട് തറവാട്ടുകാർക്കാണ്. തിങ്കളാഴ്ച മുതലാണ് ഊര്ചുറ്റൽ തുടങ്ങിയത്.
കുണ്ട്യാട്ട് മുത്തപ്പനെ വണങ്ങി അമ്മാഞ്ചേരിക്കാവിലെത്തി ഭഗവതിയെ തൊഴുത് പുതിയകുന്നത്ത് തറവാട്ടിലെത്തി അനുവാദം വാങ്ങിയാണിവർ ഊരുചുറ്റാനിറങ്ങുന്നത്. ഭുവനേശ്വരീപൂജ, മുണ്ടിയൻ കുടിയുണർത്തൽ, താലപ്പൊലികുറിക്കൽ എന്നീ ചടങ്ങുകൾക്ക് ശേഷമാണ് ഊരുചുറ്റൽ.
തറവാട്ട് കാരണവർ വേലായുധന്റെ നേതൃത്വത്തിൽ കുണ്ട്യാട്ട് സുബ്രഹ്മണ്യൻ, ഉണ്ണി, സുബി, രാജൻ, വേലായുധൻ, നന്തു, സി. ഗോവിന്ദൻ, സുദേവ്, വി. ബാബു, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് ഊരുചുറ്റുന്നത്. വെള്ളിയാഴ്ചയാണ് താലപ്പൊലി.