സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചേറൂർ: ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി. എം. യു. പി. സ്കൂളിൽ ആർ എ എ പദ്ധതിയുടെ ഭാഗമായി
സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ശാസ്ത്ര ഗീതം ആലാപനത്തോടുകൂടി ആരംഭിച്ച പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ സത്യൻ മാഷ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എ പി സൈതലവി  അധ്യക്ഷത വഹിച്ചു.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ ആശംസകൾ അർപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര കൗതുകങ്ങൾ വളർത്താനും  ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനും വേണ്ടി നടത്തിയ സയൻസ് ഓൺ വീൽ എന്ന പദ്ധതി  IGMMRS നിലമ്പൂർ സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനും, സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ അനീഷ് മാഷിന്റെ മികവാർന്ന അവതരണത്തിലൂടെ ശ്രദ്ധേയമായി. 
സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത പത്തോളം കുട്ടികളുടെ പ്രോജക്ട് അവതരണവും പരിപാടിയുടെ ഭാഗമായി നടത്തപ്പെടുകയുണ്ടായി. ചടങ്ങിന് സ്കൂളിലെ ശാസ്ത്ര വിഭാഗം അധ്യാപകനും എസ് ആർ ജി കൺവീനറുമായ വിജേഷ് മാഷ് നന്ദി അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}