തേർക്കയം-ബാക്കിക്കയം റോഡ് പ്രവൃർത്തി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന തേർക്കയം ബാക്കിക്കയം തീരദേശ റോഡിന്റെ പ്രവൃർത്തി ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവഹിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. 

ടി.അലവിക്കുട്ടി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, എം.കെ സിറാജ്, എം.കെ മൊയ്തീൻകുട്ടി ഹാജി, എ.കെ അലവി ബാപ്പു, എ.കെ സുൽഫിക്കർ അലി, പി.കെ സുബൈർ, സി.പി മൂസ,  പാറക്കൽ മുനീർ, എം.പി ഹംസ, എം.പി കുഞ്ഞി മുഹമ്മദ്, വി.എ.നിഷാദ്, സി.അർജ്ജുൻ, അബ്ദുൽ റസാഖ് ചെള്ളി എന്നിവർ സംബന്ധിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 12 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}