മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ സാംസ്കാരിക വേദി 2024 പുരസ്കാരം പ്രഖ്യാപിച്ചു. കുട്ടികളുടെ ഒട്ടേറെ കാർട്ടൂൺ സിനിമ സംവിധാനത്തിനും കൂടാതെ സിനിമ, ഷോർട്ട് ഫിലിം, ടെലിഫിലിം എന്നിവയിലെ അഭിനയത്തെയും മുൻനിർത്തിയാണ് നിസാർ വേങ്ങരക്ക് പുരസ്കാരം നൽകുന്നത്.
ഫെബ്രുവരി പത്താം തീയതി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.