കോട്ടക്കൽ: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം 2024 ഫെബ്രുവരി 10 ശനി രാവിലെ 10.30 മുതൽ 2.30 വരെ കോട്ടക്കൽ സ്വാഗതമാട് ബി എൻ കെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു അതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാഗതസംഘം രൂപീകരണം സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊടിയാട് വിഷയാവതരണം നടത്തി. മേഖല ഫിനാൻസ് സെക്രട്ടറി ഇസ്മായിൽ ബാഖവി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അബ്ദുറഷീദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി നാസർ സഖാഫി പൊന്മള,ഹസൈൻ മാസ്റ്റർ കുറുക്കത്താണി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി ആറ്റപ്പുറം, മുഹമ്മദ് മാസ്റ്റർ ക്ലാരി, ഉസ്മാൻ മാസ്റ്റർ ചെറുശോല, യഅ്ഖൂബ് അഹ്സനി, സ്വഫ്വാൻ അദനി പുതുപറമ്പ്, നൗഷാദ് സഖാഫി പൊട്ടിപ്പാറ എന്നിവർ പ്രസംഗിച്ചു
സ്വാഗത സംഘം ഭാരവാഹികൾ
ചെയർമാൻ
സയ്യിദ് മുഹമ്മദ് ബാഖിർ
വൈസ് ചെയർമാൻ
മൂസ മുസ്ലിയാർ, യഅ്ഖൂബ് അഹ്സനി, സ്വഫ്വാൻ അദനി
ജനറൽ കൺവീനർ
സിദ്ദിഖ്
ജോ കൺവീനർമാർ
ഉസ്മാൻ മാസ്റ്റർ, മുഹമ്മദ്, അബ്ദുസ്സലാം
പ്രചാരണം
അബ്ദുസ്സലാം സഖാഫി, മുനീർ സഖാഫി, അനസ്, ഫവാസ്
വളണ്ടിയർ
യഅ്ഖൂബ് അഹ്സനി
സ്വീകരണം
ഹസൈൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ഹളീഫ് അഹ്സനി.