അപകടം വരുത്തുന്ന വൈദ്യുതി തൂണ്

കോട്ടക്കല്‍: എടരിക്കോട് - വേങ്ങര റോഡില്‍ വൈദ്യുതി തൂണ്‍ അപകടമുണ്ടാക്കുന്നു. എടരിക്കോട് സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന ലൈനിന്റെ തൂണാണ് പതിവായി അപകടമുണ്ടാക്കുന്നത്. വേങ്ങര റോഡില്‍ നിന്ന് പുതുപറമ്പ് റോഡില്‍ വന്ന് ചേരുന്ന ഭാഗത്താണ് ഈ തൂണ്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. ഈ റോഡിലൂടെ വലിയ തോതിലാണിപ്പോള്‍ വാഹനങ്ങള്‍ കടന്ന് പോവുന്നത്. 

വേങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് കൂടുതലായും ഈ തൂണില്‍ തട്ടുന്നത്. വാഹനം ഇടിച്ച് ഈ വലിയ ഇരുമ്പ് കാലിന് നിലവില്‍ കോട്ടം സംഭവിച്ചിട്ടുണ്ട്.  അപകടം വരുത്തുന്ന ഈ തൂണ്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}